Kerala

മന്ത്രി വി. ശിവൻകുട്ടിയുടെ ഉറപ്പ് പാഴായി; പകരം ഡോക്ടർ എത്തിയില്ല, ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയിട്ട് അഞ്ചുനാൾ

തിരുവനന്തപുരം പേരൂക്കട ഇഎസ്ഐ ആശുപത്രിയിൽ ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയിട്ട് അഞ്ചുനാൾ. രണ്ട് ദിവസത്തിനകം പ്രശ്നം ഹരിഹരിക്കുമെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ഉറപ്പ് പാഴായി. സ്ഥലംമാറ്റം ലഭിച്ച സർജന് പകരം ആള് വന്നില്ല.

പേരൂർക്കട ഇ എസ്ഐ ആശുപത്രിയിൽ ഡോക്ടർമാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് രണ്ട് ദിവസങ്ങളിലായി ആറ് ശസ്‌ത്രക്രിയകൾ മുടങ്ങിയിരുന്നു. ഇതേതുടർന്ന് സർജൻ ഡോ. കെ ജി ഗണേഷിനെയും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിനിൽകുമാറിനെയും സ്ഥലം മാറ്റിയിരുന്നു. പകരം ഡോക്ടർ ഉടനെത്തുമെന്ന് മന്ത്രി വി ശിവൻകുട്ട് പറഞ്ഞെങ്കിലും ഡോക്ടർ ഇതുവരെ എത്തിയിട്ടില്ല.

പകരം ഡോക്ടേഴ്സ് ചുമതലയേൽക്കാത്തതിനാൽ ആശുപത്രിയിൽ ശസ്‌ത്രക്രിയ നടന്നില്ല. ഡോക്‌ടർമാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ശസ്‌ത്രക്രിയകൾ മുടങ്ങിയ സംഭവം ട്വന്റിഫോർ ആണ് പുറത്തുവിട്ടത്. സംസ്ഥാന തൊഴിൽവകുപ്പിൻ്റെ നിയന്ത്രണത്തിലാണ് പേരൂർക്കട ഇ എസ്ഐ ആശുപത്രി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!