Kerala

മണിക്കൂറുകൾ നീണ്ട ദൗത്യം വിജയം; മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

കൊച്ചി കലൂരിൽ മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ദൗത്യം വിജയം കണ്ടത് പുലർച്ചെ ഒന്നരയോടെ. ഫയർഫോഴ്സിന്റെയും അനിമൽ റെസ്ക്യൂ ടീമംഗങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രണ്ടാഴ്ച മുൻപാണ് 556-ആം നമ്പർ മെട്രോ പില്ലറിൽ പൂച്ച കുടുങ്ങിയത്. പൂച്ചയെ പള്ളുരുത്തിയിലെ റസ്ക്യൂ ഹോമിലേക്ക് മാറ്റി.

ആദ്യ രണ്ട് ശ്രമം പാളിയതോടെ രാത്രി 12 മണിക്ക് ശേഷം അഗ്നിരക്ഷാസേനയും അനിമൽ റെസ്ക്യൂ സംഘവും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തനമാണ് ഫലം കണ്ടത്. ഇന്നലെ ഉച്ചയോടെ ആനിമൽ റെസ്ക്യൂ ടീം ക്രെയിനിൽ തൂണിലേക്ക് എത്തി രക്ഷാ പ്രവർത്തനം നടത്താൻ ശ്രമിച്ചത്. 17 മിനിറ്റ് മെട്രോ സർവീസ് നിർത്തിവെച്ചിരുന്നു. ഫയർഫോഴ്സും തൂണിന്റെ മുകളിൽ തിരഞ്ഞെങ്കിലും പൂച്ചയെ കിട്ടിയില്ല.

പിന്നാലെ രാത്രി മെട്രോ സർവീസ് അവസാനിച്ച ശേഷം ദൗത്യം തുടരാമെന്ന് തീരുമാനം. ട്രാക്കിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് 12 മണിയോടെ ഓപ്പറേഷൻ സുഭാഷ് ആരംഭിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവുമൊന്നും കിട്ടാതെ ദിവസങ്ങൾ കഴിഞ്ഞതിന്റെ ക്ഷീണത്തിലാണ് സുഭാഷ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!