Kerala

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികൾ മുംബൈ സിറ്റി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം. രാത്രി ഏഴരയ്ക്ക് കലൂർ ജവഹർലാൽ നെഹ്രു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയാണ് എതിരാളികൾ. ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. സീസൺ ഓപ്പണറിൽ മോഹൻ ബഗാനോട് തോറ്റായിരുന്നു തുടക്കം.

ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പന്ത് തൊടാൻ പോലും കൊടുക്കാത്ത നിലവിലെ ചാമ്പ്യന്മാർക്ക് നിരവധി തവണ ഉന്നംപിഴച്ചതുകൊണ്ട് തോൽവി രണ്ട് ഗോളിലൊതുങ്ങി. അഡ്രിയാൻ ലൂണയും നോവ സദൂയിയുമെല്ലാം പോയതോടെ തട്ടിക്കൂട്ട് ടീമാണ് ബ്ലാസ്റ്റേഴ്സ്. ഏറെ വൈകി സൈൻ ചെയ്ത പുതിയ വിദേശ താരങ്ങളൊക്കെ ഇതുവരെ സെറ്റ് ആയിട്ടില്ല.ഡേവിഡ് കറ്റാല ആദ്യ മത്സരത്തിൽ രണ്ട് വിദേശ താരങ്ങളെ മാത്രം ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് ഇതിന് ഉദാഹരണം.

രണ്ടാം ജയമാണ് മുംബൈ സിറ്റിയുടെ ലക്ഷ്യം. ആദ്യ കളിയിൽ ചെന്നൈയിൻ എഫ്സിക്കെതിരെ സെൽഫ് ഗോളിൽ കടന്നുകൂടുകയായിരുന്നു മുൻ ചാമ്പ്യന്മാർ. നേർക്കുനേർ കണക്കുകളിൽ മുംബൈക്കാണ് മുൻതൂക്കം. 23 മത്സരങ്ങളിൽ 11 ജയം. ബ്ലാസ്റ്റേഴ്സ് ആറെണ്ണത്തിൽ ജയിച്ചപ്പോൾ ആറ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!