കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവൻ ഹൈ സ്കൂൾ / ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറികളിലേക്ക് പുതുതായി പുസ്തകങ്ങളെത്തും. എം കെ മുനീർ എംഎൽഎയുടെ ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി പ്രത്യേക വികസന നിധിയിൽ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂൾ ലൈബ്രറികളിൽ പുസ്തകങ്ങൾ നൽകുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറികൾക്ക് പുസ്തകം വിതരണം ചെയ്യുമെന്നും വരും വർഷങ്ങളിൽ എൽ.പി, യു.പി സ്കൂളുകൾക്കും പുസ്തകം വിതരണം ചെയ്യുമെന്നും എം.കെ മുനീർ എംഎൽഎ പറഞ്ഞു.പദ്ധതിയുടെ ഭാഗമായി സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ, കൂടത്തായി, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ, വേനപ്പാറ, ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി, ജി. എം. എച്ച്. എസ് രാരോത്ത്, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കട്ടിപ്പാറ, ഗവ ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളി, ഗവ ഹയർ സെക്കൻഡറി സ്കൂൾ കരുവൻപൊയിൽ, ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ മടവൂർ, ഗവ ഹയർ സെക്കൻഡറി സ്കൂൾ നരിക്കുനി, എ. ജെ ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ, ഗവ ഹയർ സെക്കൻഡറി സ്കൂൾ നരിക്കുനി എന്നീ സ്കൂളുകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.ഗ്രാമീണ വായനശാലകളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കട്ടിപ്പാറയിലെ ചമൽ പി.കെ ശ്രീനേഷ് പബ്ലിക്ക് ലൈബ്രറിക്കും പുസ്തകങ്ങൾ നൽകി. ഉന്നതി പുസ്തക സമ്മാന വിതരണം ഉദ്ഘാടനം കൂടത്തായ് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.. പ്രിൻസിപ്പൽ ഫാദർ സിബി പൊൻപ്പാറ, സ്കൂൾ മാനേജർ ഫാ. ബിബിൻ ജോസ്, ഹെഡ് മിസ്ട്രസ്സ് ഷൈനി തോമസ്, പി ടി എ പ്രസിഡന്റ് മുജീബ് കെ കെ, സ്റ്റാഫ് സെക്രട്ടറി സുധേഷ് വി, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ, വാർഡ് മെമ്പർമാരായ ഷീജാ ബാബു, കരുണൻ മാസ്റ്റർ, ഹാരിസ് അമ്പായത്തോട്, പി.വി സാദിഖ്, അബ്ദുള്ളക്കുട്ടി, വി.സി റിയാസ് ഖാൻ , ജീലാനി കൂടത്തായി, ഉന്നതി കോർഡിനേറ്റർ ടി.പി. നൗഫൽ പുല്ലാളൂർ എന്നിവർ പങ്കെടുത്തു.