ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുമായി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ്. കര്‍ഷക സമരത്തിലെ പോസ്റ്റുകളില്‍ നടപടി വേണമെന്ന കേന്ദ്ര ആവശ്യത്തില്‍ ചില അക്കൗണ്ടുകള്‍ പിന്‍വലിച്ചു. നിയമനടപടികള്‍ സ്വീകരിക്കാനും കേന്ദ്ര നിര്‍ദേശമുണ്ടായി. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും എക്‌സ് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോട് വിയോജിക്കുന്നതായും എക്‌സ് അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചെങ്കിലും, കേന്ദ്രത്തിന്റെ നടപടിയോട് കടുത്ത വിയോജിപ്പുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി തുടര്‍ന്നും ശക്തമായി നിലകൊള്ളുമെന്നും എക്സ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ റിട്ട് അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും എക്സ് വ്യക്തമാക്കി. നിയമപരമായ നിയന്ത്രണങ്ങള്‍ കാരണം, എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല, പക്ഷേ അവ പരസ്യമാക്കുന്നത് സുതാര്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വെളിപ്പെടുത്താതിരിക്കുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്നും പോസ്റ്റില്‍ എക്സ് കൂട്ടിച്ചേര്‍ത്തു.