തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും.
തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍, വയനാട് സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവിന്ദ്രനും, മാവേലിക്കരയില്‍ എ.ഐ.വൈ.എഫ് നേതാവ് സി.എ അരുണ്‍ കുമാറും തൃശ്ശൂരില്‍ വി.എസ് സുനില്‍ കുമാറും വയനാട്ടില്‍ ആനിരാജയും മത്സരിക്കാനാണ് സാധ്യത. 26 ന് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും.
ജില്ലകളില്‍നിന്നുവരുന്ന പേരുകള്‍കൂടി കണക്കിലെടുത്ത് സംസ്ഥാനനേതൃത്വം തയ്യാറാക്കുന്ന പട്ടിക ദേശീയ എക്സിക്യുട്ടീവിന്റെ അനുമതിയോടെയായിരിക്കും പ്രഖ്യാപിക്കുക.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ ദേശീയ മുഖമെന്ന നിലയിലാണ് ആനി രാജയെ പരിഗണിക്കുന്നത്. ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനാലാണ് ജനകീയ നേതാവെന്ന നിലയില്‍ പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുന്നത്.