Kerala

‘കരള്‍ മാറ്റിവെക്കല്‍ നടപടികളില്‍ കാലതാമസമുണ്ടായിട്ടില്ല’; സുബി സുരേഷിന്റെ മരണത്തില്‍ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട്

കൊച്ചി: നടി സുബി സുരേഷിന്റെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട്. കരള്‍ മാറ്റിവെക്കല്‍ നടപടികളില്‍ കാല താമസം നേരിട്ടില്ല. സുബി ആശുപത്രിയില്‍ എത്തിയത് രോഗം ഗുരുതരമായതോടെയെന്നും സൂപ്രണ്ട് പ്രതികരിച്ചു. കരള്‍ മാറ്റിവെക്കലിന് കാലതാമസമുണ്ടായത് സുബിയുടെ മരണത്തിന് കാരണമായെന്ന തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും ദാതാവിനെ കണ്ടുപിടിക്കുന്നത് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി, ഇന്ന് അനുമതി ലഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. 41 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും. രാവിലെ 10 മുതല്‍ വാരാപ്പുഴയില്‍ പൊതുദര്‍ശനമുണ്ടാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!