സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരുമായ ഷാഫി പറമ്പിലിനെയും ശബരീനാഥനെയും എത്രയും പെട്ടന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം കുറയുകയാണെന്ന് കാണിച്ചാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
തലസ്ഥാനത്ത് സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇരുവരും നടത്തുന്ന നിരാഹാര സമരം ഒമ്പത് ദിവസം പിന്നിടുകയാണ്. ഇന്ന് ഉച്ചയോടെ സമരപന്തലിലെത്തി ഇരുവരെയും പരിശോധിച്ച ശേഷമാണ് ആരോഗ്യനില അപകടത്തിലാണെന്ന കാര്യം ഡോക്ടര്‍മാര്‍ അറിയിച്ചത്. വൈകീട്ടോടെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയേക്കും.
നിരാഹാരമിരിക്കുന്ന എംഎല്‍എമാരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സമരം തുടരാനായിരുന്നു ഇരുവരുടെയും തീരുമാനം.

