Kerala News

രാഹുൽ ഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്ക ഗാന്ധി സാരിയുടുക്കുന്നതും പ്രോത്സാഹനസമ്മാനം പോലും കിട്ടാൻ യോഗ്യതയില്ലാത്ത കോമാളിത്തരം;ശോഭ സുരേന്ദ്രൻ

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ട്രാക്ടര്‍ റാലിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. രാഹുൽ ഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്ക ഗാന്ധി സാരിയുടുക്കുന്നതും പ്രച്ഛന്നവേഷ മത്സരത്തിൽ പ്രോത്സാഹനസമ്മാനം പോലും കിട്ടാൻ യോഗ്യതയില്ലാത്ത കോമാളിത്തരമാണെന്ന് ശോഭ സുരേന്ദ്രൻ പരിഹസിച്ചു .ഫേസ്ബുക്കിലൂടെയായിരുന്നു ഇവരുടെ പ്രതികരണം

ശോഭ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് 

രാഹുൽ ഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്ക ഗാന്ധി സാരിയുടുക്കുന്നതും പ്രച്ഛന്നവേഷ മത്സരത്തിൽ പ്രോത്സാഹനസമ്മാനം പോലും കിട്ടാൻ യോഗ്യതയില്ലാത്ത കോമാളിത്തരമാണെന്ന് രമേശ്‌ ചെന്നിത്തലയെങ്കിലും രാഹുൽ ഗാന്ധിയെ ഉണർത്തിക്കണം. പട്ടയം കിട്ടാത്തത് മുതൽ പട്ടിണി മാറാത്തത് വരെയുള്ള കാരണം കൊണ്ട് കഴിഞ്ഞ ഒന്നരവർഷം നിരവധി മനുഷ്യർ ആത്മഹത്യ ചെയ്ത മണ്ഡലമാണ് വയനാട് എന്ന് ടിയാനെ ബോധിപ്പിക്കണം. സ്വകാര്യ കമ്പനികൾക്ക് കാർഷിക മേഖല തീറെഴുതി കൊടുത്ത മൻമോഹൻ സിങ്ങിന്റെ പാവ സർക്കാരിനെതിരെ 2009 ഓഗസ്റ്റിൽ കർഷകർ ജന്തർ മന്തറിൽ നടത്തിയ സമരം രാഹുലിന് ഓർമ്മയുണ്ടാകണമെന്നില്ല. പാർലമെന്റിലെ രാഹുലിന്റെ നിദ്രാപൂർണ്ണമായ പ്രവർത്തനം ദേശിയ മാധ്യമങ്ങൾ ക്യാമറയിൽ ഒപ്പിയിട്ടുള്ളതാണല്ലോ. അന്നില്ലാത്ത പ്രതിഷേധം താങ്ങുവില നിരന്തരം ഉയർത്തുകയും, കർഷകന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, APMC കൾ നിർത്തലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത നരേന്ദ്ര മോദി സർക്കാരിനെതിരെ ട്രാക്ടറോടിച്ച് നടത്തുന്നത് മനുഷ്യന്റെ യുക്തിയെ വെല്ലുവിളിക്കുന്നതാണെന്ന് അടുത്ത പട്ടായ ടൂറിന് മുമ്പെങ്കിലും കോൺഗ്രസുകാർ അദ്ദേഹത്തെ ഓർമിപ്പിക്കണം. ഇത്രയും പറഞ്ഞ് കഴിഞ്ഞിട്ട് ശംഖുമുഖം കടപ്പുറത്ത് നാളെ പ്രസംഗിക്കാൻ വേദിയൊരുക്കുമ്പോൾ കടല് ചൂണ്ടിക്കാട്ടി ഇനി ഓടിയൊളിക്കാൻ മറ്റൊരു സ്ഥലമില്ല എന്നുകൂടി പറഞ്ഞ് മനസ്സിലാക്കണം. രാജ്യത്തിന്റെ ഭൂമിശാസ്ത്രമെങ്കിലും പഠിക്കട്ടെ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!