ഭീമ കോറേഗാവ് കേസില്‍ ജയിലിൽ കഴിയുന്ന കവി വരവര റാവുവിന് ജാമ്യം. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ജാമ്യാപേക്ഷയിൽ ആറ് മാസത്തേക്ക് ബോംെബ ഹൈകോടതി ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, മനീഷ് പിതാലെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചു. എന്നാൽ, ജാമ്യ കാലയളവിൽ ഭീമ–കൊറേഗാവ് കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക എൻ.െഎ.എ കോടതി പരിധിയിൽ തന്നെ കഴിയണം. കേസിൽ ആരോപിക്കപ്പെട്ടതടക്കമുള്ള പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കാനും കോടതി നിർദേശിച്ചു.
80കാരനായ വരവര റാവുവിന് കുറച്ച് മാസമായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
മനുഷ്യാവകാശ ലംഘനം നടന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ നിലവിലെ അവസ്ഥയില്‍ ജയിലിലേക്ക് തിരികെ അയക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നീട്ടിക്കിട്ടാന്‍ ആറുമാസം കഴിഞ്ഞ് അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
മറവി രോഗം ഉള്‍പ്പെടെ വരവര റാവുവിനെ അലട്ടുന്നുവെന്ന് ബന്ധുക്കള്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് നാനാവതിയില്‍ പ്രവേശിപ്പിച്ചു.

