തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സീ ഫോര്‍ സര്‍വ്വേയോട് പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. സർവ്വേ എപ്പോഴും ശരിയാകണമില്ലെന്ന് മുരളീധരൻ പറഞ്ഞു. തെരത്തെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. അങ്ങനെയെങ്കിൽ സർവേ പ്രകാരം ബിഹാറിൽ കോൺഗ്രസാണ് ഭരിക്കേണ്ടത്. പാലക്കാട് ശ്രീകണ്ഠൻ രണ്ടാം സ്ഥാനത്തോ മുന്നാം സ്ഥാനത്തോ എന്നായിരുന്നു സർവേ. പക്ഷെ ശ്രീകണ്ഠൻ പാർലമെൻറിലുണ്ട്. എന്നാൽ സർവേയിലുന്നയിച്ച പോരായ്മകൾ യുഡിഎഫ് പരിശോധിക്കുംഎന്നും കെ മുരളീധരൻപറഞ്ഞു
സർവ്വേ എപ്പോഴും ശരിയാകണമെന്നില്ല; തെരത്തെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെ മുരളീധരൻ

