Kerala

സംസ്ഥാനത്ത് റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറഞ്ഞു. ഗ്രാമിന് 210 രൂപയുടെ കുറവാണ് ഉണ്ടായത്. 14,145 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവൻ്റെ വിലയിൽ 1,680 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വിലയിൽ 1,13,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവില വർധിച്ചുവെങ്കിലും ഒടുവിൽ വില കുറവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഔൺസിന് 100 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. റെക്കോഡ് ഉയരമായ 4,887 ഡോളറിൽ നിന്ന് 4,790 ഡോളറിലേക്കാണ് വിലയിടിഞ്ഞത്. ഗ്രീൻലാൻഡിനെ ആക്രമിക്കില്ലെന്നും യുറോപ്യൻ രാജ്യങ്ങൾക്കുമേൽ ചുമത്താനിരുന്ന അധിക തീരുവ പിൻവലിക്കുമന്ന പ്രഖ്യാപനമാണ് സ്വർണവില കുറയുന്നതിനുള്ള കാരണം.

ബുധനാഴ്ച‌ രാവിലെ രണ്ട് തവണയായി ഗ്രാമിന് 685 രൂപ വർധിച്ച് 14,415 രൂപയും പവന് 5480 രൂപ വർധിച്ച് 1,15,320 രൂപയുമായി. വൈകിട്ട് ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,355 രൂപയിലേക്കും പവന് 480 രൂപ കുറഞ്ഞ് 1,14,840 രൂപയിലേക്കും എത്തിയിരുന്നു.

നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യു.കെ, നെതർലാൻഡ്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 10 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനത്തിൽ നിന്നാണ് യു.എസ് പിന്മാറിയത്. ഇതാണ് സ്വർണവിലയെ സ്വാധീനിക്കാനുള്ള പ്രധാനകാരണം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!