Trending

സ്വർണവില സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിൽ. 60,200 രൂപയാണ് ഒരു പവന്‍ സ്വർണത്തിന്‍റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 7,525 രൂപയിലാണ് വ്യാപാരം നടക്കുന്നത്.പവന് 600 രൂപയുടെയും ഗ്രാമിന് 75 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യമായാണ് സ്വർണവില പവന് 60,000 രൂപ കടക്കുന്നത്.വാരത്തിന്‍റെ ആരംഭത്തിൽ പവന് 59,600 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഈ വില ചൊവ്വാഴ്ചയും തുടരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 31നാണ് പവൻ വില 59,640 രൂപ എന്ന റെക്കോഡിൽ എത്തിയത്.രാജ്യാന്തര തലത്തിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില ഉയരുന്നതിൽ വഴിവെച്ചത്. ഡോളറിന്‍റെ ഉയർച്ചയും രൂപയുടെ തകർച്ചയുമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരാൻ കാരണം. രാജ്യാന്തര തലത്തിലെ സംഘർഷങ്ങളും വില സ്വാധീനിക്കുന്നുണ്ട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!