അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി ബോളിവുഡ് താരങ്ങളും കായികതാരങ്ങളുമടക്കമുള്ള പ്രമുഖര്‍ എത്തിച്ചേര്‍ന്നു. അമിതാഭ് ബച്ചന്, രജനികാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനുപം ഖേര്‍, ജാക്കി ഷ്റോഫ്,സച്ചിന് തെന്‍ഡുല്‍ക്കര്‍, മിതാലി രാജ് , അനില്‍ കുംബ്ലെ, സൈന നെഹ്വാള്, മാധുരി ദീക്ഷിത്, വിക്കി കൗശല്‍, കത്രീന കൈഫ്, ആലിയ ഭട്ട്, റണ്‍ബീര്‍ കപൂര്‍,കങ്കണ റനൗട്ട്, അനില്‍ അംബാനി, ബാബ രാംദേവ് എന്നിവര്‍ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി എത്തിച്ചേര്‍ന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്. ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി പങ്കെടുക്കില്ല. കടുത്ത തണുപ്പിനെയും അനാരോഗ്യത്തെയും തുടര്‍ന്നാണ് അഡ്വാനി വിട്ടുനില്‍ക്കുന്നത്.