Kerala

തുലാവർഷം പിൻവാങ്ങി; കേരളത്തിൽ ചൂട് കനക്കുന്നു

തുലാവർഷം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കനക്കുന്നു. ജനുവരി പതിനഞ്ചോടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയത്. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ കേരളത്തിൽ കാര്യമായ തോതിൽ മഴ ലഭിച്ചിട്ടില്ല. അതിനിടെ ചൂടും കാര്യമായ തോതിൽ വർധിച്ചിട്ടുണ്ട്.അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് പ്രതിക്ഷയുടെ മഴ ചെയ്യുന്നതല്ലെന്നതാണ് യാഥാർത്ഥ്യം. അടുത്ത 5 ദിവസവും കേരളത്തിൽ കാര്യമായ മഴ ലഭിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചനം നൽകുന്ന സൂചന. ഈ ദിവസങ്ങളിൽ ഒറ്റ ജില്ലയിൽ പോലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന് ആലപ്പുഴയിലും നാളെ എറണാകുളത്തും ആലപ്പുഴയിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ചൂണ്ടികാട്ടിയിട്ടുണ്ട്.അതേസമയം കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശത്തിന് സാധ്യതയുണ്ട്. ഇന്നലെ രാത്രിയും കേരള തീരത്ത്‌ ഉയർന്ന തിരമാല ജാഗ്രത നിർദേശം ഉണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!