കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനിച്ച ബുദ്ധി ആശ്വാസം നല്‍കുന്നതാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.ഇന്നലെ വരെ കാസർക്കോടിന്റെ കോടതി വിധി തൃശൂരിന് ബാധകമല്ല എന്ന ക്യാപ്സ്യൂളുമായി സമ്മേളനം നടത്തിയവർക്ക് ഇപ്പോഴെങ്കിലും അൽപ്പം നല്ല ബുദ്ധി തോന്നിയതിൽ ആശ്വാസമെന്ന് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു
കുറിപ്പ്
മരണ വ്യാപാരി അസോസിയേഷന്റെ ഒരു ജില്ലയിലെ സമ്മേളനം മാറ്റിയുണ്ടത്രേ. ഇന്നലെ വരെ കാസർക്കോടിന്റെ കോടതി വിധി തൃശൂരിന് ബാധകമല്ല എന്ന ക്യാപ്സ്യൂളുമായി സമ്മേളനം നടത്തിയവർക്ക് ഇപ്പോഴെങ്കിലും അൽപ്പം നല്ല ബുദ്ധി തോന്നിയതിൽ ആശ്വാസം.
പക്ഷേ ഇനി ബാക്കിയെല്ലാവരോടുമുള്ള ഇവറ്റകളുടെ ഉപദേശങ്ങളായിരിക്കും.
അത് ചെയ്യരുത്, ഇത് ചെയ്യരുത്, വീട്ടിലിരി…., ഇന്നേവരെ വാ തുറക്കാതെ കുന്തം വിഴുങ്ങിയിരുന്നവനൊക്കെ ഗുണദോഷിക്കാനും ആജ്ഞാപിക്കാനും വരും.
അതൊക്കെയാണ് സഹിക്കാൻ പറ്റാത്തത്.