Kerala kerala kerala politics

എന്‍എസ്എസ് സപ്തദിന ക്യാമ്പ് ജില്ലാതല ഉദ്ഘാടനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വഹിച്ചു

എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വനം, വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജീവിതത്തിലെ പ്രതിസന്ധികളും പ്രശ്നങ്ങളും തരണം ചെയ്യാനുള്ള ആത്മവിശ്വാസവും ധൈര്യവും വിദ്യാര്‍ഥി ജീവിതത്തില്‍ തന്നെ നേടിയെടുക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. എന്‍എസ്എസ് സഹവാസക്യാമ്പുകള്‍ ഇതിനുള്ള അവസരങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജിയുപി സ്‌കൂള്‍ ഈസ്റ്റ് നടക്കാവില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ജില്ലയിലെ 159 എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നായി 7950 വളണ്ടിയര്‍മാരാണ് പങ്കെടുക്കുന്നത്.

സുസ്ഥിര വികസനത്തിനായി എന്‍എസ്എസ് യുവത എന്ന ആശയത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. സുകൃത കേരളം, ലഹരിക്കെതിരെ കൂട്ടുകൂടി നാട് നന്നാക്കാം, സ്നേഹ സന്ദര്‍ശനം, ഹരിത സമൃദ്ധി, അപ്പ് സൈക്ലിംഗ്, സത്യമേവ ജയതേ, പുസ്തകപ്പയറ്റ്, ലീഡര്‍ഷിപ്പ് ആന്‍ഡ് ഗ്രൂപ്പ് ഡൈനാമിക്സ്, ഡിജിറ്റല്‍ ലിറ്ററസി, സുസ്ഥിര ജീവിതശൈലി തുടങ്ങി കര്‍മ്മ പദ്ധതികള്‍ ക്യാമ്പ് പ്രോജക്ടുകളുടെ ഭാഗമാണ്.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും പിടിഎ പ്രസിഡന്റുമായ വരുണ്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. ഡിപിഒ ഡോ. എ കെ അബ്ദുല്‍ ഹക്കീം, സ്‌കൂള്‍ മാനേജര്‍ ഡോ. സിസ്റ്റര്‍ എസി നീത, എന്‍എസ്എസ് സൗത്ത് ജില്ലാ കണ്‍വീനര്‍ എം കെ ഫൈസല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബിന്ദു ജോസഫ്, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സോണി തോമസ്, എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍ ദിയ ബൈജു, യുആര്‍സി കോഡിനേറ്റര്‍ വി ഹരീഷ്, സിറ്റി ഈസ്റ്റ് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എന്‍ റഫീഖ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അഞ്ജലി, ജി യു പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ എസ് ബിന്ദു, പിടിഎ പ്രസിഡന്റ് അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റ് ക്ലിന്റണ്‍ തോമസ് നെറ്റോ തുടങ്ങിയവര്‍ സംസാരിച്ചു. സുസ്ഥിര വികസനത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ദൃശ്യാവിഷ്‌കാരവും പ്രതിജ്ഞയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!