കൊല്ലം: ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേലിനെയും കുടുംബത്തെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരില്‍ക്കണ്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും കൊല്ലത്ത് താമസിച്ച ബീച്ച് ഹോട്ടലിലേക്ക് കുട്ടിയെ ക്ഷണിച്ചുവരുത്തുകയായിരുന്നു.
സഹോദരിയെ തട്ടിക്കൊണ്ടുപോവുന്നത് തടയാന്‍ പരമാവധി ശ്രമിച്ച ജോനാഥനെയും മുഖ്യമന്ത്രി പ്രശംസിച്ചു. തന്നെ മുഖ്യമന്ത്രി ‘ഹീറോ’ എന്നാണ് വിളിച്ചതെന്നും ജോനാഥന്‍ പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. രണ്ടാമത്തെ താരം ആറുവയസ്സുകാരി തന്നെയാണ്. പെണ്‍കുട്ടി കൃത്യമായ വിവരണം നല്‍കിയിരുന്നു.
കഴിഞ്ഞദിവസം കരുനാഗപ്പള്ളിയില്‍ നവകേരള സദസ്സ് വേദിയില്‍വെച്ച് രേഖാചിത്രം തയാറാക്കിയ ദമ്പതികളെ മുഖ്യമന്ത്രി ആദരിച്ചിരുന്നു. കടയ്ക്കലില്‍ നടന്ന നവകേരള സദസ്സില്‍ പഞ്ചായത്തിന്റെ ഉപഹാരം നല്‍കി കുട്ടിയെ മുഖ്യമന്ത്രി ആദരിച്ചു.