National

കർണാടകത്തിൽ നിന്നുള്ള മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടലുമായി കെസി വേണുഗോപാൽ എംപി

കർണാടകത്തിൽ നിന്നുള്ള മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടലുമായി കെസി വേണുഗോപാൽ എംപി. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കെസി വേണുഗോപാൽ യാത്രാ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ കൊണ്ടുവന്നത്. കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തിൽ കർണാടക എസ്ആർടിസി 59 അധിക സ്പെഷൽ സർവീസുകൾ നടത്താൻ തീരുമാനിച്ചെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. ക്രിസ്മസ് അവധിയോടടുപ്പിച്ച് ഈ മാസം 22 ,23 ,24 തീയതികളിലാകും പ്രത്യേക സർവീസുകൾ അനുവദിക്കുക. ഇതിൽ 18 സർവീസുകൾ എറണാകുളത്തേക്കും 17 സർവീസുകൾ തൃശ്ശൂർ വരെയുമായിരിക്കും. കോഴിക്കോടേക്കും കണ്ണൂരേക്കും പ്രത്യേകം സർവീസുകൾ ഉണ്ടാകുമെന്നാണ് വിവരം. ക്രിസ്മസ് ഉൾപ്പെടെയുള്ള അവധികളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള മലയാളികളുടെ യാത്രാദുരിതം ഭീകരമാണ്. വലിയ തുക നൽകി മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താലും യാത്ര പ്രതിസന്ധിയിലാവുന്നതാണ് പതിവ്. ഇരട്ടിയിലധികം തുകയാണ് ടിക്കറ്റിനായി സ്വകാര്യ സർവീസുകൾ ഈടാക്കുന്നതും. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് എംപി ഇടപെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!