Kerala

എറണാകുളത്ത് ആനയും കുട്ടിയാനയും കിണറ്റിൽ വീണു: ആന ശല്യം പതിവാണെന്ന് നാട്ടുകാര്‍

എറണാകുളം കുട്ടമ്പുഴ അഞ്ചുകുടിയിൽ ആനയും കുട്ടിയാനയും കിണറ്റിൽ വീണു. വീട്ടുവളപ്പിലെ കിണറ്റിലാണ് ആനയും കുട്ടിയാനയും വീണത്. ആദിവാസി മേഖലയായ അഞ്ചു മുടിയിലാണ് സംഭവം. ഇവിടെ ആന ശല്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ജനവേസ മേഖലയാണ് ഈ പ്രദേശം. എന്നാൽ വനം തൊട്ടടുത്താണ്. രാവിലെ അഞ്ച് മണിയോടെയാണ് ആൾതാമസം ഇല്ലാത്ത വീടിന്റെ തൊട്ടടുത്തുള്ള കിണറിൽ രണ്ട് ആനകളും വീണത്. അധികം ആഴമില്ലാത്ത കിണറായിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ ഉടൻ വനം വകുപ്പിനെ വിളിച്ചുവരുത്തി. ഉദ്യോഗസ്ഥരെത്തിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. ജെസിബി ഉപയോഗിച്ച് മണ്ണ് വെട്ടി മാറ്റിയാണ് ആനകളെ കിണറിൽ നിന്ന് രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വനംവകുപ്പ് ജീവനക്കാരനും നാട്ടുകാരനും പരിക്കേറ്റു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!