Kerala

ഡ്രൈവർക്ക് തലചുറ്റി; കുണ്ടന്നൂരിൽ കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ജീവനക്കാരി മരിച്ചു

തൃശ്ശൂർ വടക്കാഞ്ചേരി കുണ്ടന്നൂരിൽ നിയന്ത്രണംവിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ഹോട്ടൽ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. അപകടത്തിൽ ആറ് വിദ്യാർഥികൾക്ക് നിസ്സാരപരിക്കേറ്റു. മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ് ആണ് ബുധനാഴ്ച രാവിലെ 8.45-ഓടെ കുണ്ടന്നൂർ ചുങ്കത്ത് അപകടത്തിൽപ്പെട്ടത്.

വിദ്യാർഥികളുമായി കോളേജിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡരികിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവർക്ക് തലചുറ്റലുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.

അപകടത്തിൽ ഹോട്ടൽ ജീവനക്കാരിയായ സരളയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അമൽ, ജസ്ലിൻ, ദിവ്യ, ജൂണ, കൃഷ്ണ, അമൽ എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!