കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു.കെ.ബി. ഗണേഷ് കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിമതര്‍ നീക്കം ചെയ്ത് ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹന്‍ദാസിനെ പുതിയ ചെയര്‍പെഴ്‌സണാക്കി പ്രഖ്യാപിച്ചു.
ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ മൂത്തമകളാണ് ഉഷ മോഹന്‍ദാസ്. ഉഷയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (ബി) കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.
ഗണേഷ് കുമാര്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനിടെയാണ് ഉഷ നേതാക്കളെ വിളിച്ചു കൂട്ടി യോഗം ചേര്‍ന്നത്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. നേരത്തെ കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തല്‍ക്കാലം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് കുടുംബ വഴക്കിനെ തുടര്‍ന്നെന്നായിരുന്നു ആരോപണം. കുടുംബത്തില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍
പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.