
ശോഭാ സുരേന്ദ്രന്‍റെ പരാതികള്‍ ഗൌനിക്കാതെ മുന്നോട്ട് പോകാന്‍ കെ. സുരേന്ദ്രന്‍ പക്ഷ തീരുമാനം. ബിജെപി കേന്ദ്ര നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതിരുന്ന ശോഭയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുരേന്ദ്രന്‍ വിഭാഗം ദേശീയ നേതാക്കളെ അറിയിച്ചു.
ആറ്റിങ്ങല്‍, പാലക്കാട് എന്നിവിടങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാകാന്‍ ശോഭാ സുരേന്ദ്രനോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ പ്രചാരണത്തിനില്ലെന്നായിരുന്നു ശോഭയുടെ നിലപാട്. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും ശോഭ അവഗണിച്ചു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് ശേഷം ഇനി ഒത്തു തീര്‍പ്പ് ആവശ്യമില്ലെന്ന കര്‍ശന നിലപാടിലേക്ക് സുരേന്ദ്രന്‍ പക്ഷം നീങ്ങിയത്.
കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശവും ശോഭ പാലിക്കാത്തതിനാല്‍ അവരും ഇനി ഇടപെടില്ലെന്നാണ് സുരേന്ദ്രന്‍ പക്ഷത്തിന്‍റെ വിലയിരുത്തല്‍. ശോഭാ സുരേന്ദ്രനും പി.എം വേലായുധനും ഒഴികെയുള്ള മറ്റെല്ലാവരും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് നിര്‍ദേശ പ്രകാരം കൃഷ്ണദാസ് പക്ഷത്തിന്‍റെ ആവശ്യങ്ങള്‍ കൂടി കെ സുരേന്ദ്രന്‍ പരിഗണിക്കും. എന്നാല്‍ ഈ മാസം 27 ന് ശേഷം പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് ശോഭാ സുരേന്ദ്രനോടൊപ്പമുള്ളവര്‍ പറയുന്നത്