National News

രാജ്യത്ത് 24337 പേർക്ക് 24 മണിക്കൂറിനിടെ കൊവിഡ്; 333മരണം

രാജ്യത്ത് 24337 പേർക്ക് പുതിയതായി കൊവിഡ് രോഗം ബാധിച്ചു. ഇതോടെ ആകെ രോഗികൾ 1,00,55,560 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 333 പേരാണ് മരിച്ചത്. ആകെ മരണം 1,45,810 ലേക്കെത്തി. 9,606,111 പേർ രോഗമുക്തി നേടി. അതിനിടെ കേന്ദ്ര കൊവിഡ് നിരീക്ഷണ സമിതിയുടെ യോഗം ഇന്ന് ചേരും. കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താനാണ് യോഗം. ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതകമാറ്റം വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം. രോഗം വീണ്ടും വ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പല രാജ്യങ്ങളും വിലക്കേർപ്പെടുത്തി. അതേസമയം രാജ്യത്ത് ജനുവരിയില്‍ കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധൻ പറഞ്ഞു. അടിയന്തര ഉപയോഗത്തിനുള്ള അനുമതിതേടി സിറം, ഭാരത് ബയോടെക്, ഫൈസർ കമ്പനികൾ എന്നിവർ നൽകിയ അപേക്ഷയിൽ വിദഗ്ധ സമിതി ഉടൻ തീരുമാനമെടുത്തേക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!