പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ചതിനാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തത്.
മംഗളൂരുവില്‍ നിന്നാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തെ വിട്ടയച്ചു.
കര്‍ഫ്യൂ ലംഘിക്കാനാണ് തീരുമാനമെന്ന് ഇന്നലെ ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇന്ത്യ എല്ലാവരുടേയുമാണെന്നും പൗരത്വഭേദഗതി നിയമം നടപ്പിലാക്കി ഹിന്ദുത്വ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ്കസ്റ്റഡിയിലെടുക്കുകയും ഏഴ് മണിക്കൂര്‍ തടവില്‍ വെച്ച ശേഷം കേരള സര്‍ക്കാരിന്റെ ഇടപെടലിന് പിന്നാലെ വിട്ടയക്കുകയുമായിരുന്നു.