Local

ചൂലാം വയല്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധറാലിയും സംഗമവും നടത്തി.

കുന്ദമംഗലം:പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൂലാം വയല്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ വമ്പിച്ച പ്രതിഷേധറാലിയും സംഗമവും നടത്തി. പതിമംഗലം, ചൂലാം വയല്‍, പന്തീര്‍പാടം ഭാഗത്തെ മഹല്ല് നിവാസികളും പണ്ഡിതരും ദര്‍സ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പ്രതിഷേധ സംഗമം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയുമായ ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഉസ്സയിന്‍ഹാജി അധ്യക്ഷത വഹിച്ചു മഹല്ല് ഖത്തീബ് എ.സി.എ ദാരിമി, ശിഹാബുദ്ധീന്‍ മദനി, ഷഫീക്ക് മിഫ്താനി ,ഡി.സി.സി സിക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ വിനോദ് പടനിലം, ഒ.ഉസ്സയിന്‍, ജയരാജന്‍, എം.ബാബുമോന്‍, എ.കെ.ഷൗക്കത്തലി, അബു മുസ്ലാര്‍, ടി.പി. നിധീഷ്, ജൗഹര്‍, ജാമിയ മില്ലിയ വിദ്യാര്‍ത്ഥി ഫവാസ് തുടങ്ങിയവര്‍ സംസാരിച്ചു മഹല്ല് സിക്രട്ടറി മൊയ്തീന്‍ സ്വാഗതവും എ.പി.അശ്‌റഫ് നന്ദിയും പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കുന്ദമംഗലത്ത് ഇന്നലെ വൈകീട്ട് യുവാക്കളുടെ പ്രതിഷേധവും നടന്നു. യുവാക്കള്‍ മുദ്രാവാക്യം വിളിച്ചാണ് റോഡിലൂടെ പ്രതിഷേധം നിയമത്തിനെതിരെ പ്രതിഷേധം അറിയിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!