ജില്ലാ കലോത്സവ വേദിയിലെ അരങ്ങേറ്റത്തില്‍ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫാദി ഫൈസല്‍. ജനറല്‍ വിഭാഗം അറബിക് പദ്യം ചൊല്ലല്‍ മത്സരത്തില്‍ മലയാളക്കരയുടെ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ വ്യാപ്തിയും ഭീതിയും നിറഞ്ഞ കവിത വൈകാരികമായി അവതരിപ്പിച്ചുകൊണ്ട് ഫാദി ഫൈസല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കൊടുവള്ളി ഉപജില്ലയിലെ മുട്ടാഞ്ചേരി ഹസനിയ്യ എ യു പി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫാദി ഫൈസല്‍ ആരാമപുരം സ്വദേശി വി കെ ഫൈസലിന്റെയും അധ്യാപികയായ ഇര്‍ഷാനയുടെ മൂത്ത മകനാണ്.