National

പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കും;കണക്ക് കൂട്ടലുമായി യു ഡി എഫ്

വയനാട് ലോക്സഭ ഉപതെര‍ഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍. പ്രചാരണം അടക്കം കാര്യമായി നടത്താതെ എൽഡിഎഫ് മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നുവെന്നും യുഡിഎഫ് വിലയിരുത്തുന്നു.ഏഴ് മാസത്തെ ഇടവേളയില്‍ തെര‍ഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്. ഇത് പ്രിയങ്കക്ക് അ‍ഞ്ച് ലക്ഷം ഭൂരിപക്ഷമെന്ന യുഡിഎഫിന്‍റെ ലക്ഷ്യത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം കിട്ടിയില്ലെങ്കിലും ഇപ്പോള്‍ ബൂത്തുകളില്‍ നിന്നടക്കം ശേഖരിച്ച കണക്കുകളില്‍ നിന്ന് നാല് ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടുമെന്ന കണക്കുകൂട്ടലാണ് യുഡിഎഫ് നടത്തുന്നത്. മാനന്തവാടിയില്‍ 38,000, സുൽത്താൻ ബത്തേരിയില്‍ 43,000, കല്‍പ്പറ്റയില്‍ 49,000 എന്നിങ്ങനെയായിരുന്നു രാഹുല്‍ വയനാട് ജില്ലയില്‍ നേടിയ ഭൂരിപക്ഷം. എന്നാല്‍ ഇത്തവണ ഈ മൂന്ന് മണ്ഡലങ്ങളിലും അരലക്ഷത്തിലധികം വോട്ട് പിടിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും രാഹുലിനെ പ്രിയങ്ക മറികടക്കും. പുരുഷ വോട്ടർമാരേക്കാള്‍ ഉപതെരഞ്ഞെടുപ്പില്‍ 43,000 ത്തോളം സ്ത്രീ വോട്ടർമാർ വോട്ട് ചെയ്തുവെന്നതും പ്രിയങ്കക്ക് അനുകൂലമാകുമെന്നും യുഡിഎഫ് വ്യാഖ്യാനിക്കുന്നു. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രചരണം കുറച്ച എൽഡിഎഫ് അക്രമണോത്സുകത കുറച്ച് പോളിങ് കുറക്കാനും അത് വഴി പ്രിയങ്കയുടെ ലീഡ് കുറക്കാനും ലക്ഷ്യമിട്ടാണെന്നും യുഡിഎഫ് സംശയിക്കുന്നുണ്ട്. പ്രിയങ്കക്ക് അനുകൂലമാകുന്ന വോട്ട് ഗണ്യമായി കുറക്കാനായെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. രാഹുല്‍ മണ്ഡലം ഉപേക്ഷിച്ചതടക്കമുള്ള പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നും അട്ടിമറി പ്രതീക്ഷിക്കാമെന്നും എൽഡിഎഫ് ക്യാമ്പ് കുറഞ്ഞ പോളിങ് ചൂണ്ടിക്കാട്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മുനമ്പവും പോളിങ്ങിനോട് അടുത്ത ദിവസം വന്ന തലപ്പുഴയിലെ വഖഫ് ഭൂമി പ്രശ്നവും സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കിയെന്നാണ് എൻഡിഎ കണക്കുകൂട്ടല്‍. തദ്ദേശഭരണ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ലോക്സഭയിലെ പ്രകടനം മോശമായാല്‍ കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയും മുന്നണികളിലുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!