Kerala News

കാറില്‍ എത്തിയ സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു

കോടിമത നാലുവരിപാതയില്‍ കാറില്‍ എത്തിയ സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്.

ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തത്. കാറില്‍നിന്ന് ലിവര്‍ എടുത്ത് അതുകൊണ്ടാണ് ഹെഡ്‌ലൈറ്റ് തകര്‍ത്തത്. അക്രമത്തിന് പിന്നാലെ സ്ത്രീകള്‍ അതേകാറില്‍ തന്നെ രക്ഷപ്പെട്ടു.

ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറിലാണ് സ്ത്രീകള്‍ എത്തിയതെന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നത്. കാറിന്റെ നമ്പര്‍ സഹിതമുള്ള ചിത്രങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!