Kerala

കെഎസ്ആർടിസി കണ്ടക്ടർ വിദ്യാ‍ർത്ഥിയുടെ കണ്ണിൽ പേന കൊണ്ട് കുത്തിയ കേസ്:അന്വേഷണം പുരോഗമിക്കുന്നു

എറണാകുളം പെരുമ്പാവൂരിൽ വിദ്യാർത്ഥിയെ കെഎസ്ആർടിസി കണ്ടക്ടർ പേന കൊണ്ട് കണ്ണില്‍ കുത്തിയെന്ന് പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്. സംഭവത്തില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥിയുടെയും യാത്രക്കാരുടെയും മൊഴിയെടുത്തശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മനപൂര്‍വം കണ്ണില്‍ കുത്തിയതാണോയെന്ന് ഉള്‍പ്പെടെ വ്യക്തമാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. കേസെടുത്തെങ്കിലും ഇതുവരെ കണ്ടക്ടറെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടില്ല.പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്ത് ആണ് കണ്ണിനേറ്റ പരിക്കുമായി ചികിത്സ തേടിയത്. അൽ സാബിത്തിന്റെ ഇടതു കൺപോളയിലും പുരികങ്ങൾക്ക് ഇടയിലുമാണ് പേന കൊണ്ടുള്ള കുത്തിൽ മുറിവേറ്റത്. ആലുവ – മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ് കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിനെതിരെയാണ് അൽ സാബിത്ത് പരാതി നൽകിയത്. പരാതിയെതുടര്‍ന്നാണ് കണ്ടക്ടർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തത്. സ്കൂൾ ബാഗ് ബർത്തിൽ വക്കാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചതെന്നാണ് കുട്ടി പരാതിയിൽ ആരോപിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!