അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡി’ന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. സിനിയമയുടെ റിലീസ് തീയതി നവംബർ 23ന് പുറത്തുവിടുമെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.നവംബര്‍ 23 ന് ഉച്ചയ്ക്ക് 1.12 ന് റിലീസ് തീയതി പ്രഖ്യാപിക്കും.ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തുമെന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഗോൾഡ് അടുത്ത മാസം ആദ്യവാരങ്ങളിലെത്തുമെന്ന റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ചിത്രം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തിക്കാനുള്ള ആലോചനയിലാണ് നിര്‍മ്മാതാക്കളെന്ന് പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്തു.