കൊറിയർ സെന്ററിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 10 ഗ്രാം എം.ഡി.എം.എയും 350 എൽ.എസ്.ഡി സ്റ്റാമ്പുകളും കണ്ടെത്തി.കോഴിക്കോട് കുളത്തറ സ്വദേശിയായ സൽമാൻ ഫാരീസിനെ(25)യാണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. കോഴിക്കോട്ടുള്ള ഒരു കൊറിയർ സർവീസ് വഴി വിദേശത്തു നിന്നും 320 എൽ എസ് ഡി സ്റ്റാമ്പ് വരുത്തിച്ചതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കോഴിക്കോട് എക്സൈസ് സർക്കിൾ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്. കൊറിയർ എത്തിപ്പോൾ വിവരം നൽകിയതിനെ തുടർന്നാണ് ഇത് സ്വീകരിക്കാനെത്തിയ് സൽമാനുൽ ഫാരിസിനെ പൊലിസ് കസ്റ്റഡിയിലെത്തുന്നത്.വലിയ തോതിൽ കരഞ്ഞു ബഹളം വെച്ചാണ് സൽമാൻ എക്‌സൈസിന് മുന്നിൽ കീഴടങ്ങിയത്.
കൊറിയർ സെന്റർ വഴി ലഹരിക്കടത്ത്;കോഴിക്കോട് കുളത്തറ സ്വദേശി പിടിയിൽ
