Kerala News

ശശി തരൂര്‍ ലോക പ്രശ്‌സ്തൻ;പുകഴ്ത്തി ഷംസീർ

തരൂരിനെ പുകഴ്ത്തി നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. താന്‍ തരൂരിന്റെ കടുത്ത ആരാധകനാണെന്ന് ഷംസീര്‍ പറഞ്ഞു. മാഹി കലാഗ്രാമത്തില്‍ കഥാകാരന്‍ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിലാണ് ഷംസീര്‍ തരൂരിനെ പുകഴ്ത്തിയത്. തരൂരിന്റെ മലബാർ പര്യടനത്തിൽ കോൺ​ഗ്രസിലെ ​​ഗ്രൂപ്പുകൾക്കിടയിൽ പരസ്യമായ എതിർപ്പുകളും വിമർശനങ്ങളും ഉയർന്നതിന് പിന്നാലെയാണ് സ്പീക്കറുടെ പ്രശംസ എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തെ വേദിയില്‍ ഇരുത്തിയായിരുന്നു സ്പീക്കറുടെ പരാമര്‍ശം. ശശി തരൂര്‍ ലോക പ്രശ്‌സ്തനാണ്. താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നായിരുന്നു ഷംസീറിന്റെ വാക്കുകള്‍.
തനിക്ക് വേദി തരാതിരിക്കാൻ ചിലർ പ്രവർത്തിച്ചുവെന്ന് ശശി തരൂർ എംപി ആരോപിച്ചിരുന്നു. തന്നെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചിലരുടെ മേൽ സമ്മർദ്ദം ഉണ്ടായി. ട്വീറ്റിലൂടെയാണ് വിലക്ക് വിവാദത്തിൽ ശശി തരൂരിന്റെ പ്രതികരണം. കോഴിക്കോട്ടെത്തിയ തരൂരിന് നൽകിയ സ്വീകരണത്തിൽ പ്രവർത്തകരുടെ ആവേശം വ്യക്തമാക്കുന്ന ദൃശ്യങ്ങളും തരൂർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!