കൊച്ചിയിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞയാള്‍ പിടിയില്‍,ഇന്നലെ രാത്രി വിമാനത്താവളത്തിൽ നിന്നു ഔദ്യോഗിക വസതിയിലേയ്ക്കു മടങ്ങുമ്പോഴാണ് ഗോശ്രീ പാലത്തിൽ വച്ച് സംഭവമുണ്ടായത്.കാർ തടഞ്ഞു നിർത്തി ഇത് തമിഴ്നാട് അല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ ഇടുക്കി ഉടുമ്പഞ്ചോര സ്വദേശി ടിജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്.മദ്യപാനിയായ ഇയാൾ ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്. ചീഫ് ജസ്റ്റിസിന്റെ ഗൺമാന്റെ പരാതിയിൽ എറണാകുളം മുളവുകാട് പൊലീസ് ഇയാൾക്കെതിരെ ഐപിസി 308-ാം വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇത് തമിഴ്നാട് അല്ല;ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ വാഹനം തടഞ്ഞു യുവാവ് പിടിയില്‍

