National News

‘പേരറിവാളനെ മോചിപ്പിക്കണം’, ഗവര്‍ണര്‍ക്ക് കത്തയച്ച് വിജയ് സേതുപതി

'പേരറിവാളനെ മോചിപ്പിക്കണം',  ഗവര്‍ണര്‍ക്ക് കത്തയച്ച് വിജയ് സേതുപതി

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പേരറിവാളന്‍ ഉള്‍പ്പടെയുള്ളവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി ഗവര്‍ണര്‍ക്ക് കത്തയച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചത് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റം ചെയ്യാതെ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ആവശ്യപ്പെട്ടിരുന്നു.
പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമായി 2 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ നടപടിയുണ്ടാകാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി രംഗത്തെത്തുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് മാനിച്ച്, പേരറിവാളന്‍ ഉള്‍പ്പടെയുള്ളവരെ മോചിപ്പിക്കാനുള്ള നടപടിയുണ്ടാകണമെന്ന് വിജയ് സേതുപതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.പേരറിവാളനെ വിട്ടയക്കണമെന്ന് സംവിധായകരായ ഭാരതിരാജ, വെട്രിമാരന്‍, പാ രഞ്ജിത്, പൊന്‍വണ്ണന്‍, മിഷ്‌കിന്‍, നടന്മാരായ സത്യരാജ്, പ്രകാശ് രാജ്, പേരറിവാളന്റെ അമ്മ അര്‍പുതഅമ്മാള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗവും ആവശ്യപ്പെട്ടു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!