Kerala News

തൃശൂര്‍ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

wild elephant, dead. Thrissur

തൃശൂര്‍ പീച്ചി വാണിയമ്പാറ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. രാവിലെയാണ് സോളാര്‍ ഫെന്‍സിംഗ് ലൈനിനോട് ചേര്‍ന്ന് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുകളില്‍ നിന്ന് നിരങ്ങി താഴെ ഫെന്‍സിംഗ് ലൈനില്‍ വീണതാകാമെന്നാണ് കരുതുന്നത്. മരണം സംഭവിക്കാവുന്ന തരത്തിലുള്ള വൈദ്യുതി പ്രവാഹം ഫെന്‍സിംഗ് ലൈനില്‍ ഇല്ല. അതുകൊണ്ട് തന്നെ ഫെന്‍സിംഗ് ലൈനില്‍ കുടുങ്ങിയ ശേഷം ഉണ്ടായ ഹൃദയസ്തംഭനമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വെറ്ററിനറി സര്‍ജന്‍മാരെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. പീച്ചി വാണിയമ്പാറ വന മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!