Kerala

കെ.എൽ.ഐ.ബി.എഫ്: വിദ്യാർഥികൾക്കായി സൗജന്യ സന്ദർശന പാക്കേജ്

നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി വിദ്യാർഥികൾക്ക് സൗജന്യ സന്ദർശന പാക്കേജ് ഒരുക്കുന്നു. പുസ്തകോത്സവത്തിൽ എത്തുന്ന വിദ്യാർഥികൾക്ക് നിയമസഭാ മന്ദിരം, നിയമസഭാ മ്യൂസിയം, ശാസ്ത്ര സാങ്കേതിക മ്യൂസിയം, നേപ്പിയർ മ്യൂസിയം, മൃഗശാല, ശ്രീചിത്ര ആർട്ട് ഗാലറി, താളിയോല മ്യൂസിയം എന്നിവങ്ങൾ സൗജന്യമായി സന്ദർശിക്കാം. കൂടാതെ വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസ്സിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.’വായനയാണ് ലഹരി’ എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ 160ൽ അധികം പ്രസാധകർ പങ്കെടുക്കുന്നുണ്ട്. പുസ്തക പ്രകാശനങ്ങൾ, പുസ്തക ചർച്ചകൾ, സെമിനാറുകൾ, കവിയരങ്ങുകൾ, കെ.എൽ.ഐ.ബി.എഫ് ടോക്ക് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സ്കൂളുകൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള വെർച്വൽ ക്യൂ സംവിധാനം www.klibf.niyamasabha.org എന്ന വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: 9497015937, 9446013232.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!