കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ അസം സ്വദേശിയായ നാലുവയസുകാരിക്ക് നേരെ അതിക്രമം. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയുടെ മകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അസം സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടി ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചത്. ശരീരത്തിൽ വേദനയുണ്ടെന്നും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കുട്ടി അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നാണ് പോലീസിന് പരാതി ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. ഇവർ ജോലി ചെയ്യുന്ന അതേ പ്ലൈവുഡ് കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന രണ്ട് അസം സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്. ഇവർകുട്ടിയുമായി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം.
നാല് വയസ്സുകാരിയ്ക്ക് നേരെ അതിക്രമം ; രണ്ട് അസം സ്വദേശികൾ കസ്റ്റഡിയിൽ

