Trending

ചാത്തമംഗലത്ത് ഷിഗല്ല രോഗം- പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

ചാത്തമംഗലത്ത് ഷിഗല്ല രോഗം- പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

കുന്ദമംഗലം : ചാത്തമംഗലം പഞ്ചായത്തിലെ കളൻതോട് പരപ്പൻ കുഴിയിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഒരാൾക്കാണ് രോഗം സ്ഥീരീകരിച്ചത്. മറ്റൊരാൾ കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കുടിവെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. സമീപ പ്രദേശങ്ങളിലെ വീടുകളിൽ പനി, വയറിളക്ക ലക്ഷണമുള്ളവരെ കണ്ടെത്തുന്നതിനായി സർവ്വേ നടത്തി. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ ഹക്കീം മാസ്റ്റർ, മൊയ്തു പിടികക്കണ്ടി, മെഡിക്കൽ ഓഫീസർ ഡോ. സ്മിത റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സിജു. കെ.നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബാബു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആശ പ്രവർത്തകർ, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ഫോട്ടോ : ശിഗല്ല രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചാത്തമംഗലത്ത് മെസിക്കൽ ഓഫീസർ ഡോ. സ്മിത റഹ്മാൻ ക്ലാസ് എടുക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!