ഒൻപതാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് എ എ റഹീം എംപി.വർഷങ്ങൾ ഇന്നലെയെന്നതുപോൽ കടന്ന് പോയെന്നും ഈ വിവാഹ വാർഷികത്തിന് ഇരട്ടി മധുരമാണെന്നും കുറിച്ചാണ് റഹീം ഭാര്യയെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.വിവാഹ വാര്‍ഷികത്തില്‍ റഹീമിന്റെ ഭാര്യ അമൃതയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.”മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ” എന്ന് കുറിച്ചുകൊണ്ടാണ് റഹീമിന്റെ ഭാര്യ അമൃതയുടെ കുറിപ്പ്.മെനിഞ്ചൈറ്റിസ് രോഗകാലത്ത് ഭര്‍ത്താവ് റഹീം നല്കിയ പിന്തുണയെ കുറിച്ചാണ് അമൃതയുടെ പോസ്റ്റ്
അമൃതയുടെ ഫേസ്ബുക്ക് കുറിപ്പ്
മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ …
ഒമ്പതാം വിവാഹ വാർഷിക ദിനത്തിലും ഞങ്ങൾക്ക് ഇങ്ങനെ ചേർന്ന് നില്ക്കാൻ ഒരിക്കൽ കൂടി അവസരം തന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എന്റെ ഡോക്ടർസ്, നഴ്സിംഗ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് ചേച്ചിമാർ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പാർട്ടി നേതൃത്വം, 15 ദിവസവും ICU വിനു മുന്നിൽ കാവൽ ഇരുന്ന ഇപ്പോഴും കൂടെ ഉള്ള കൂടപ്പിറപ്പുകൾ, സഖാക്കൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അക്ഷരങ്ങൾ മറന്നു പോയ ലോകത്തേയ്ക്ക് ഉണർന്ന എനിക്ക് ഈ ഒരു മാസമായി ആശ്വാസം തന്ന ഇന്ദു ഗോപൻ ചേട്ടനും ചേട്ടന്റെ പുസ്തകങ്ങൾക്കും… അങ്ങനെ മനസുകൊണ്ട് ആശ്വാസമായി ഒപ്പം നിന്ന മുഴുവൻ മനുഷ്യരോടും ജീവിതം കൊണ്ട് സ്നേഹപ്പെട്ടിരിക്കുന്നു… യാത്ര തുടരുന്നു …

