കണ്ണൂർ വടക്കെ പൊയിലൂരിൽ ലഹരിക്കടിമയായ മകൻ അമ്മയുടെ കൈകൾ വെട്ടിപ്പരിക്കേൽപ്പിച്ചു.വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് വെട്ടിയത്. ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത.ഇന്നലെ രാത്രിയാണ് സംഭവം.പൊലീസെത്തി ജാനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജാനുവിന്‍റെ രണ്ട് കൈയിലും വെട്ടേറ്റിട്ടുണ്ട്.മകനോട് ക്ഷമിച്ചെന്നും പരാതി നല്‍കാന്‍ തയ്യാറല്ലെന്നുമാണ് അമ്മ ജാനു പറയുന്നത്. നിഖിലിനെതിരെ വധശ്രമത്തിനുള്‍പ്പെടെ കേസെടുത്ത് മറ്റ് നിയമനടപടികള്‍ സ്വീകരിക്കാമെങ്കിലും അമ്മ പരാതി നല്‍കാത്തത് സാങ്കേതികമായി തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. നിഖില്‍ രാജ് ലഹരിക്ക് അടിമയാണെന്നും നിരന്തരമായി അമ്മയെയും നാട്ടുകാരെയും ഭീക്ഷണിപ്പെടുത്താറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയതിന് ശേഷം നിഖില്‍ അമ്മയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.
ലഹരിവസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല;അമ്മയുടെ കൈകള്‍ വെട്ടിപരുക്കേല്‍പിച്ച് മകന്‍,പരാതിയില്ലെന്ന് അമ്മ

