Kerala News

‘നിരപരാധിയാണ്’ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല എൽദോസ് വീട്ടിലെത്തി

ബലാത്സംഗ കേസിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി.കേസിൽ കോടതി ഇന്നലെ എം എൽ എയ്ക്ക് മുന്‍കൂര്‍ജാമ്യം നൽകിയിരുന്നു.താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയർന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാണെന്നുമാണ് എംഎൽഎയുടെ പ്രതികരണം.കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എൽദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ ഹാജരാകണം.ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു.തനിക്കെതിരെ ഉയർന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കോടതിയുടെ മുന്നിലാണ് ഇപ്പോൾ കോസുള്ളത്. നിബന്ധനകൾക്ക് വിധേയമായാണ് മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്, ആ നിബന്ധനകൾ ഉള്ളതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം കോടതിയിൽ തെളിയിക്കപ്പെടും. ഞാൻ കുറ്റവിമുക്തനാകും അതിലെനിക്ക് ഉത്തമവിശ്വാസമുണ്ട്”,പാർട്ടിക്ക് തന്റെ വിശദീകരണം നൽകിയെന്നും ഇനി പാർട്ടി തീരുമാനിക്കട്ടെയെന്നും എംഎൽഎ പറഞ്ഞു. എൽദോസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!