സ്‌കൂൾ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ മുൻവശത്തും പുറകിലും അകത്തും ക്യാമറ വെക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതിനാൽ തന്നെ ആ നിർദ്ദേശം പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു

