കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന ക്ലബ്ബ് രൂപികരിച്ചു. വൃദ്ധന്മാർ വയസ്സരല്ല, ജീവിത അനുഭവം കൊണ്ട് അഭിവൃദ്ധി നേടിയവന്റെ പേരാണ് വൃദ്ധൻ. ചേർത്തു പിടിക്കാം നമുക്ക് മുമ്പേ നടന്നവരെ എന്ന ആശയം ഉയർത്തിക്കൊണ്ട്, രൂപീകരിച്ച “കോലായിയുടെ ഉദ്ഘാടനം കുന്ദമംഗലം എംഎൽഎ പിടിഎ റഹീം നിർവഹിച്ചു. വയോജനങ്ങൾക്ക് പകൽസമയം ചിലവഴിക്കുന്നതിനായി പിലാശ്ശേരി സ്കൂളിനു സമീപം ഗ്രാമപഞ്ചായത്ത് വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് കോലായി ആരംഭിച്ചത്.
സ്ഥിരം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രൻ തിരുവുലത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ,കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു.ഹരിത റിപ്പോർട്ട് അവതരിപ്പിച്ചു.വി അനിൽകുമാർ, യു സി പ്രീതി, ഷബ്ന റഷീദ്,ധർമ്മ രത്നൻമണ്ണത്തൂർ,കെ കെ സി നൗഷാദ്, പ്രവീൺ പടനിലം, സുധീഷ് പുൽക്കുന്നുമ്മൽ, ടി രാരു,എ വേണുഗോപാലൻ നായർ വി അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

