Kerala

സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തർദേശീയ അംഗീകാരം

സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തർദേശീയ ഗുണനിവാര അംഗീകാര സംവിധാനമായ ഐ.എൽ.എ.സി (ILAC) യുടെ ഇന്ത്യൻ ഘടകമായ എൻ.എ.ബി.എൽ ന്റെ ISO/IEC(17025:2017) (National Accreditation Board for Testing and Calibration Laboratory) അംഗീകാരം. വിവിധ വിഭാഗങ്ങളിലായി 200-ൽപരം പരിശോധനകൾക്കാണ് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം പാറ്റൂരുള്ള പ്രധാന ലബോറട്ടറിയും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാദേശിക ലബോറട്ടറിയും ഉൾപ്പെടുന്നതാണ് സംസ്ഥാന കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി.

പോലീസ്, എക്‌സൈസ് വനം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കുറ്റകൃത്യ അന്വേഷണങ്ങളിൽ ആവശ്യമായ ശാസ്ത്രീയ പരിശോധന നടത്തി സർട്ടിഫിക്കറ്റ് കോടതിക്ക് നൽകുന്ന സ്ഥാപനമാണിത്. നിശ്ചിത ഫീസടച്ച് പൊതുജനങ്ങൾക്കും വിവിധ ശാസ്ത്രീയ പരിശോധനകൾക്ക് ലബോറട്ടറിയെ സമീപിക്കാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!