Local

ഷോപ്പിംങ് ഇനി വേറിട്ട അനുഭവമാകും ; കുന്ദമംഗലത്തിന് പ്രൗഡിയേകാൻ പാലക്കൽ മാൾ പ്രവർത്തനം തുടങ്ങി

ഇനി ലോകോത്തര ബ്രാൻഡുകളുടെ ഔട്ടുലറ്റുകൾ നിറഞ്ഞ ഷോപ്പിംങ് മാളുകൾ തേടി കോഴിക്കോട് ന​ഗരത്തിലേക്ക് ഓടേണ്ട. കുന്ദമംഗലത്തിന് പുതിയ ഷോപ്പിംങ് അനുഭവവുമായി പാലക്കൽ മാൾ മിഴി തുറന്നു. ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിലിയാരാണ് ഷോപ്പിംങ് മാൾ നാടിന് സമർപ്പിച്ചത്. കുന്ദമംഗലത്തിൻ്റെ വ്യാപാര ചരിത്രത്തിൽ ആദ്യത്തെ സംരംഭമാണ് പാലക്കൽ ഗ്രൂപ്പിൻ്റെ പാലക്കൽ മാൾ.
ലോകോത്തര കമ്പനികളുടെ ഔട്ട്ലെറ്റുകൾ വരും ദിവസങ്ങളിൽ മാളിൽ പ്രവർത്തനം തുടങ്ങുമെന്ന് പാലക്കൽ ​ഗ്രൂപ്പിന്റെ ചെയർമാൻ പാലക്കൽ അബൂബക്കർ, മാനേജിംഗ് ഡയറക്ടർ കബീർ പാലക്കൽ എന്നിവർ അറിയിച്ചു. രണ്ട് നിലകളിലായി സജ്ജീകരിച്ച പാർക്കിംഗ് സംവിധാനം ഉൾപ്പെടെ എട്ട് നിലകളിലായാണ് ഷോപ്പിംങ് മാളിന്റെ പ്രവർത്തനം. മൾട്ടിപ്ലസ് തിയേറ്റർ ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് മാൾ ഒരുക്കിയിരിക്കുന്നത്ചടങ്ങിൽ പി ടി എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു. പി.കെ ഫിറോസ്, മുൻ എംഎൽഎ യു സി രാമൻ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്ലിജി പുൽക്കുന്നുമ്മൽ , വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, കുന്ദമംഗലംസി ഐ യൂസ് ഫ്നടുത്തറമ്മൽ,വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരായ പി ഷൈബു, എൻ കെ അബ്ദുറഹിമാൻ, ഖാലിദ് കിളി മുണ്ട, ഒ.ഉസൈൻ, എം ബാബുമോൻ,അരിയിൽ മൊയ്തീൻ ഹാജി, ടി വി തൻസീർ,പി കെ ബാപ്പു ഹാജി,
ബാബു നെല്ലൂ ളി, വിനോദ് പടനിലം,ടി പി സുരേഷ്,കെ പി വസന്തരാജ്, പി ശിഹാബ്, എൻഞ്ചിനീയർ അബ്ദുൽ മുനീർ, നജീബ് പിണങ്ങോട്,
ഖലീജ്കോയ , കായക്കൽ അഷ്റഫ് തുടങ്ങി വിവിധ മേഖലയിലെ പ്രമുഖർ സംബനധിച്ചു.
നിപ്പയുടെ വ്യാപനത്തെ തുടർന്ന് സർക്കാറും,ആരോഗ്യ വകുപ്പും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്തിയത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!