International

ജി 20 ഉച്ചകോടിക്കിടെ പ്രസിഡൻഷ്യൽ സ്യൂട്ട് തിരസ്കരിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഇന്ത്യ അത്ഥിതേയത്വം വഹിച്ച ജി 20 ഉച്ചകോടിക്കിടെ ഡൽഹിയിലെ ലളിത് ഹോട്ടലിൽ പ്രത്യേകം ഒരുക്കിയിരുന്ന പ്രസിഡൻഷ്യൽ സ്യൂട്ടിൽ
താമസിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്. ഇത് ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു.

ലളിത് ഹോട്ടലിൽ ജസ്റ്റിൻ ട്രൂഡോയ്‌ക്കായി പ്രത്യേക പ്രസിഡൻഷ്യൽ സ്യൂട്ട് ബുക്ക് ചെയ്‌തിരുന്നുവെങ്കിലും, അദ്ദേഹം ഒരു ദിവസം പോലും പ്രസിഡൻഷ്യൽ സ്യൂട്ട് ഉപയോഗിച്ചില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പകരം ഹോട്ടലിലെ ഒരു സാധാരണ മുറിയിലാണ് താമസിച്ചത്.

ഡൽഹിയിലെത്തിയ എല്ലാ രാഷ്ട്രത്തലവന്മാർക്കും പ്രതിനിധികൾക്കുമായി കേന്ദ്ര സർക്കാർ വിവിഐപി ഹോട്ടലുകൾ ബുക്ക് ചെയ്തിരുന്നു. ഡൽഹി പൊലീസിനും എല്ലാ സുരക്ഷാ ഏജൻസികൾക്കുമായിരുന്നു എല്ലാ പ്രസിഡൻഷ്യൽ സ്യൂട്ടുകളുടെയും സുരക്ഷാ ചുമതല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!