Local

കെ ടി അബ്‌ദുൽഖദീം റോഡ് നാമകരണം ചെയ്തു

കുന്ദമംഗലം : രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ സേവനം ചെയ്ത് അകാലത്തിൽ മൺ മറഞ്ഞു പോയ കെ ടി അബ്ദുൽ ഖദീമിന്റെ ഓർമക്കായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് പന്തീർപാടം ചെറുക്കടത്ത് പുറായിൽ റോഡിന് കെ ടി അബ്ദുൽ ഖദീം റോഡ് എന്ന് നാമകരണം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് ബാബു നെല്ലൂളി ഉദ്ഘടനം ചെയ്തു.

ഖാലിദ് കിളിമുണ്ട ,കെ കെ സി നൗഷാദ്, ഫാത്തിമ ജെസ്‌ലിൻ, പൊന്നു പൂളോറ ,അഖിൽ, ശൈലേഷ്, ടി കെ സൗദ, ഷമീം കെ, കെ ടി ബഷീർ,
സലീം എ കെ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. വാർഡ് മെമ്പർ നജീബ് പാലക്കൽ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ സി കെ അബ്ദുറഹിമാൻ നന്ദിയും നിർവഹിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!