ഉത്തര്‍പ്രദേശില്‍ കബഡി താരങ്ങള്‍ക്ക് ടോയ്‌ലറ്റില്‍ ഭക്ഷണം നല്‍കിയ സംഭവത്തിൽ സഹാറന്‍പുരിലെ സ്‌പോര്‍ട്‌സ് ഓഫീസര്‍ അനിമേഷ് സക്‌സേനയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഡോ.ഭീംറാവു അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് സബ് ജൂനിയര്‍ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ഇരുന്നൂറിലധികം വനിതാ കായിക താരങ്ങള്‍ക്ക് അധികൃതര്‍ പുരുഷ ടോയ്‌ലറ്റില്‍ നിലത്ത് ഭക്ഷണം വിളമ്പിയത്.17 ടീമുകളില്‍ നിന്നുള്ള ഇരുന്നൂറോളം താരങ്ങള്‍ ടോയ്‌ലറ്റിലിരുന്ന ഭക്ഷണം കഴിക്കുന്ന രംഗങ്ങള്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. സെപ്റ്റംബര്‍ 16 മുതല്‍ 18 വരെയാണ് ടൂര്‍ണമെന്റ് നടന്നത്.അനിമേഷിനെതിരേ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. താരങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം നടത്തിയ കരാറുകാരനെതിരെയും അന്വേഷണം ആരംഭിക്കും.
കബഡി താരങ്ങള്‍ക്ക് ടോയ്‌ലറ്റില്‍ ഭക്ഷണം നല്‍കിയ സംഭവം;സ്‌പോര്‍ട്‌സ് ഓഫീസറെ പുറത്താക്കി

