കാരന്തൂര്‍; കാരന്തൂരില്‍ പിക്കപ്പ് ലോറിയിടിച്ച് തകര്‍ന്നുവീഴാറായ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കാരന്തൂര്‍ ഒവുങ്ങരയില്‍ പിക്കപ്പ് ലോറിയിടിച്ച് ബസ് സ്റ്റോപ്പ് തകര്‍ന്നത്. ബസ്സ് കാത്ത് നില്‍ക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയായി ഏതുമിഷവും തകര്‍ന്നു വിഴാവുന്ന അവസ്ഥയിലായിരുന്നതിനെത്തുടര്‍ന്ന് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിലിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കുകയായിരുന്നു. വാഹനം ഇടിച്ച ഉടമകളുടെ ചിലവില്‍ ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മിക്കുകയും ചെയ്യും.